മോദിയല്ല, ജനാധിപത്യമാണ് ബിഗ് ബോസ്; വിധി ധാര്‍മിക വിജയമെന്നു മമത

കൊല്‍ക്കത്ത: സിബിഐ വിഷയത്തില്‍ സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജീവ് കുമാറിന്റെ അറസ്റ്റ് പാടില്ലെന്ന സുപ്രീം കോടതി നിര്‍ദേശം ധാര്‍മിക വിജയമാണെന്ന് സുപ്രീം കോടതി നിര്‍ദേശത്തിനു പിന്നാലെ മാധ്യമങ്ങളെ അഭിസംബാധന ചെയ്ത മമത പറഞ്ഞു.കേന്ദ്രത്തിനും സംസ്ഥാനത്തിലും അതിന്റേതായ അധികാര പരിധികളുണ്ട്. മോദിയാണ് രാജ്യത്തിന്റെ ബിഗ് ബോസെന്നു ധരിക്കരുത്. ജനാധിപത്യമാണ് ബിഗ് ബോസ്. ഭാവി പരിപാടി പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം തീരുമാനിക്കുമെന്നും മമത പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍