അനില്‍ അംബാനിക്കുവേണ്ടി ഉത്തരവ് തിരുത്തി; ഉദ്യോഗസ്ഥരെ സുപ്രീം കോടതി പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: റിലയന്‍സ് മേധാ വി അനില്‍ അംബാനിക്കെ തിരായ കോടതി ഉത്തരവില്‍ മാറ്റം വരുത്തിയതിന് രണ്ട് ജീവനക്കാരെ സുപ്രീം കോടതി പിരിച്ചുവിട്ടു. അനില്‍ അംബാ നിയുടെ റിലയന്‍സ് കമ്യുണി ക്കേഷന്‍സിന് എതിരെ എറി ക്‌സണ്‍ ഇന്ത്യ നല്‍കിയ കോട തിയലക്ഷ്യക്കേസിലെ ഉത്തരവ് തിരുത്തിയ ജീവനക്കാര്‍ ക്കെതിരെയാണ് സുപ്രീംകോടതിയുടെ നടപടി. കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ, തപന്‍ കുമാര്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. അനില്‍ അംബാനി ഹാജരാവേണ്ട കേസില്‍ ഹാജരാവേണ്ട എന്നാണ് ഇവര്‍ തിരുത്തിയത്. കോടതി അലക്ഷ്യ ഹര്‍ജിയില്‍ ജസ്റ്റിസ് മാരായ റോഹിങ്ടന്‍ നരിമാന്‍, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ജനുവരി ഏഴിന് പുറപ്പെടുവിച്ച വിധിയില്‍ അനില്‍ അംബാനിയോട് നേരിട്ട് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, സുപ്രീം കോടതി അന്ന് വൈകിട്ട് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത ഉത്തരവില്‍ കോടതിയില്‍ നേരിട്ട് ഹാജര്‍ ആകുന്നതില്‍ നിന്ന് അനില്‍ അംബാനിക്ക് ഇളവ് നല്‍കിയതായാണ് കണ്ടത്. ഇതിനെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം നടക്കുകയും, അംബാനിക്ക് ആശ്വാസം ആകുന്ന ഉത്തരവ് അപ്‌ലോഡ് ചെയ്തത് അനധികൃതമായ ഇടപെടലാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് ഭരണഘടനയുടെ 311 അനുച്ഛേദം വ്യവസ്ഥ ചെയ്യുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് ഗോഗോയ് പിരിച്ച് വിടല്‍ ഉത്തരവില്‍ ഇന്നലെ രാത്രി ഒപ്പ് വച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍