ശബരിമല വിഷയത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം: നടന്‍ കൊല്ലം തുളസി കീഴടങ്ങി

കൊല്ലം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രസംഗിച്ച നടന്‍ കൊല്ലം തുളസി പോലീസില്‍ കീഴടങ്ങി. ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറിനു മുമ്പാകെയാണ് തുളസി ഹാജരായത്. നേരത്തെ, തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഒക്ടോബര്‍ 12ന് ചവറയില്‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയിലാണു ശബരിമലയിലേക്കു പോകുന്ന യുവതികള്‍ക്കെതിരേ കൊല്ലം തുളസി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണമെന്നായിരുന്നു പ്രസ്താവന.ഇതിനെതിരേ ഡിവൈഎഫ്‌ഐ ചവറ ബ്ലോക്ക് കമ്മിറ്റി നല്‍കിയ പരാതിയില്‍ മതവികാരം വ്രണപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണു കേസെടുത്തത്. പ്രസ്താവന വിവാദമായതോടെ വനിതാ കമ്മീഷനും സ്വമേധയ കേസെടുത്തിരുന്നു. പിന്നീട് കമ്മീഷന് തുളസി മാപ്പെഴുതി നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍