മുല്ലപ്പെരിയാര്‍: കേരള നിലപാട് സുപ്രീംകോടതി ശരിവച്ചു

ന്യൂഡല്‍ഹി:മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കു ന്നതിനു സാധ്യതാ പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരേ തമിഴ്‌നാട് നല്‍കിയ കോടതി യലക്ഷ്യ ഹര്‍ജി സുപ്രീംകോട തി തീര്‍പ്പാക്കി. സാധ്യതാപഠനം നടത്തുന്നതു കോടതിയലക്ഷ്യ മായി കാണാനാവില്ലെന്ന കേരളത്തിന്റെ നിലപാട് ശരിവച്ചുകൊ ണ്ടാ ണു ജസ്റ്റീസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിച്ചത്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ അണക്കെട്ട് നിര്‍മിക്കാനാവില്ല എന്നിങ്ങനെ യുള്ള കേരളത്തിന്റെ നിലപാട് കോടതി അംഗീ കരിക്കുകയായി രുന്നു.മുല്ലപ്പെരിയാര്‍ അണക്കെട്ടിനു 366 മീറ്റര്‍ താഴെ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനുള്ള പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിനു കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരുന്നു. ഇത് സുപ്രീംകോടതിയുടെ 2014ലെ ഉത്തരവിനു ലംഘനമാണെന്നു ചൂണ്ടിക്കാട്ടി തമിഴ്‌നാട് കേന്ദ്രത്തിനും കേരളത്തിനുമെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ ഹര്‍ജി നല്‍കുകയായിരുന്നു. തമിഴ്‌നാടിന്റെ സമ്മതത്തോടെ മാത്രമേ പുതിയ അണക്കെട്ട് നിര്‍മിക്കാവൂയെന്ന് സുപ്രീംകോടതി ഉത്തവിട്ടിട്ടുണ്ടെന്നും കേന്ദ്രത്തിന്റെ നടപടി കോടതിയലക്ഷ്യമാ ണെന്നുമായിരുന്നു തമിഴ്‌നാടിന്റെ വാദം. എന്നാല്‍ ,  കോടതി  ഉത്തരവ് പുതിയ അണക്കെട്ട് നിര്‍മിക്കുന്ന കാര്യത്തില്‍ മാത്രമേ ബാധകമാകൂ എന്നും പുതിയ അണക്കെട്ടിനു സാധ്യതാ പഠനം നടത്തുന്നതിനു തമിഴ്‌നാടിന്റെ സമ്മതം ആവശ്യമില്ലെന്നും കേരളം ചൂണ്ടിക്കാട്ടി. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കേരളം ബോധിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍