ഭരണഘടനയും ഫെഡറലിസവും സംരക്ഷിക്കുംവരെ സത്യഗ്രഹം: മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ഭരണഘടനയും ഫെഡറലിസവും സംരക്ഷിക്കും വരെ സത്യഗ്രഹം തുടരുമെന്ന് പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സിബിഐ നടപടിക്കെതിരെ ഞായറാഴ്ച രാത്രി എട്ടര യ്ക്കാ ണ് സത്യഗ്രഹം തുടങ്ങിയത്. രാത്രി ഭക്ഷണം ഉപേക്ഷിച്ച മമത ഇന്നു രാവിലെയും ധര്‍ണ തുടരുകയാണ്. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിയുമായി നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും സമരപ ന്തലിലുണ്ട്.ബംഗാള്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. കോല്‍ക്കത്ത സംഭവം പാര്‍ലമെന്റിന്റെ ഇരുസഭകളെയും ഇളക്കി മറിക്കാനാണ് സാധ്യത. പ്രതിപക്ഷ നിരയിലെ നിരവധി നേതാക്കള്‍ മമതയെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ബിഎസ്പി നേതാവ് മായാവതി തുടങ്ങിയവര്‍ മമതയുമായി ഫോണില്‍ സംസാരിച്ചു. കൊല്‍ക്കത്ത പോലീസ് കമ്മീഷണറുടെ ഓഫീസി ലേക്ക് സിബിഐ ഉദ്യോഗസ്ഥര്‍ കടന്നു കയറിയെന്ന് ആരോപിച്ചാണ് ബംഗാള്‍ പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ശാരദ ചിട്ടിത്തട്ടിപ്പുമായ ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു രവി കുമാര്‍. കേസില്‍ കാണാതായ രേഖകളേയും ഫയലുകളേയും സംബന്ധിച്ച് ചോദിച്ചറിയുവാന്‍ സിബിഐ രവി കുമാറിന് നോട്ടീസ് അയച്ചിരുന്നെങ്കിലും പ്രതികരിച്ചിരുന്നില്ല.കോടതിയലക്ഷ്യമാണ് പോലീസ് നടപടിയെന്നും സിബിഐ ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയുള്ളതിനാല്‍ അടിയന്തര നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും കോടതിയോട് ആവശ്യപ്പെടും. സിബിഐ ഇടക്കാല ഡയറക്ടര്‍ നഗേശ്വര റാവുവാണ് ഇക്കാര്യം അറിയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍