ആന്റണിയാകാന്‍ സണ്ണി വയ്ന്‍ 96 ഫെയിം ഗൗരി കിഷന്‍ നായിക

റെഡ്‌കോണ്‍ സിനിമാസിന്റെ ബാനറില്‍ തുഷാര്‍ എസ് നിര്‍മ്മിച്ച് നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന അനുഗൃഹീതന്‍ ആന്റണി തൊടുപുഴയില്‍ പുരോഗമിക്കുന്നു . സണ്ണി വയ്ന്‍ നായകനാകുന്ന ചിത്രത്തില്‍ 96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ ഗൗരി കിഷനാണ് നായിക. ഗൗതമി നായരുടെ വൃത്തം പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ് സണ്ണി വയ്ന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തത് .
ഒരു ഗ്രാമത്തിലെ സ്‌കൂള്‍ മാഷിന്റെ മകനായ ആന്റണിയെയാണ് സണ്ണി അവതരിപ്പിക്കുന്നത്. തന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത മകന് പകരമായി അച്ഛന്‍ രണ്ടു നായ് കുട്ടികളെ എടുത്തു വളര്‍ത്തുന്നു. തുടര്‍ന്ന് തരംകിട്ടുമ്പോഴെല്ലാം ആ നായ് കുട്ടികളെ ഉപദ്രവിക്കുന്ന ആന്റണിയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. 
ആന്റണിയുടെ കാമുകി സഞ്ജനയെയാണ് ഗൗരി കിഷന്‍ അവതരിപ്പിക്കുന്നത്. സിദ്ധിഖ് , സുരാജ് വെഞ്ഞാറമൂട് , മുത്തുമണി തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍ . ജിഷ്ണു . ആര്‍. നായര്‍, ആശ്വന്‍ പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥ സംഭാഷണം നവീന്‍ .ടി. മണിലാലും നിര്‍വഹിക്കുന്നു. സെല്‍വകുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ സംഗീതം നിര്‍വഹിക്കുന്നു . 
എഡിറ്റിംഗ് :അര്‍ജുന്‍ ബെന്‍ , കലാസംവിധാനം : അരുണ്‍ വെഞ്ഞാറമൂട് . പ്രൊഡക് ഷന്‍ കണ്‍ട്രോളര്‍ : അനില്‍ മാത്യു. പൂര്‍ണ്ണമായും തൊടുപുഴയില്‍ ചിത്രീകരിക്കുന്ന അനുഗ്രഹീതന്‍ ആന്റണി വേനലവധിക്കാലത്ത് തിയേറ്ററുകളിലെത്തും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍