ആഴക്കടലില്‍ വാര്‍ത്താവിനിമയ സൗകര്യം;ജി.സാറ്റ് 31 വിക്ഷേപണം വിജയം

ന്യൂഡല്‍ഹി : ഇന്ത്യയുടെ 40 ാമത് വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ്31 വിജയകരമായി വിക്ഷേപിച്ചു.ആഴക്കടലില്‍ വാര്‍ത്താവിനിമയ സൗകര്യം ഒരുക്കാന്‍ വേണ്ടി നിര്‍മ്മിച്ചതാണ് ജിസാറ്റ് 31ഉപഗ്രഹം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.31ന് തെക്കേ അമേരിക്കയിലെ ഫ്രഞ്ച്ഗായനയിലെ കൗറു സ്‌പെയ്‌സ് സ്റ്റേഷനില്‍ നിന്ന് യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സിയുടെ ഏരിയന്‍ 5 റോക്കറ്റിലാണ് വിക്ഷേപണം നടന്നത്. അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം തുടങ്ങി ഇന്ത്യയ്ക്ക് ചുറ്റമുളള സമുദ്രമേഖലയിലെല്ലാം വാര്‍ത്താവിനിമയ സൗകര്യം ഇതോടെ തടസമില്ലാതെ ലഭ്യമാകും.നിലവില്‍ ഇവിടങ്ങളില്‍ ഫോണ്‍ ഉള്‍പ്പെടെ മറ്റ് വാര്‍ത്താവിനിമയ സംവിധാനങ്ങളില്ല. ഓഖി പോലുള്ള ചുഴലിക്കൊടുങ്കാറ്റ് വിമാനാപകടങ്ങള്‍ കടലിലുണ്ടാകുന്ന അപകടങ്ങള്‍ തുടങ്ങിയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയ്ക്ക് ചുറ്റുമുള്ള കടലില്‍ വാര്‍ത്താവിനിമയ സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചത്. ജിസാറ്റ് 31 2,536കിലോഗ്രാം ഭാരം, ആയുസ് 15 വര്‍ഷം
ഓഖി ദുരന്തത്തിന് ശേഷം ഐ.എസ്.ആര്‍.ഒ. നല്‍കിയ നാവിക് വാര്‍ത്താവിനിമയ ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനത്തിന് കൂടുതല്‍ വ്യക്തത പകരും ഡിജിറ്റല്‍ സാറ്റലൈറ്റ് ന്യൂസ് സര്‍വ്വീസ്, വിസാറ്റ് നെറ്റ്വര്‍ക്ക്, ടെലിവിഷന്‍ ചാനല്‍ അപ്‌ലോഡിംഗ്, ഡി.ടി.എച്ച്. ടി. വി.ചാനല്‍ തുടങ്ങിയ സേവനങ്ങള്‍ 2007ല്‍ വിക്ഷേപിച്ച ഇന്‍സാറ്റ് 4സി.ആര്‍. ഉപഗ്രഹത്തിന്റെ ജോലികളും ഏറ്റെടുക്കും. ഇന്‍സാറ്റിന്റെ കാലാവധി ഈ വര്‍ഷം അവസാനിക്കും. കിഴക്കേ രേഖാംശം 48ഡിഗ്രിയില്‍ ജിസാറ്റ് 31നെ പ്രതിഷ്ഠിക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍