മഹാവീര്‍ കര്‍ണന്‍: 300 കോടി ബഡ്ജറ്റില്‍ വിക്രം -ആര്‍.എസ്. വിമല്‍ ചിത്രത്തിന് തുടക്കം

വിക്രമിനെ നായകനാക്കി ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മഹാവീര്‍ കര്‍ണന്റെ ചിത്രീകരണത്തിന് തുടക്കമായി. 'മഹാവീര്‍ കര്‍ണ'യുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ ചിത്രീകരണവുമായി ബന്ധപ്പെട്ട ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്. കര്‍ണന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ചിയാന്‍ വിക്രം എത്തുന്നത്. 'എന്നു നിന്റെ മൊയ്തീന്‍' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ആര്‍.എസ്. വിമല്‍ ഒരുക്കുന്ന ഇതിഹാസ ചിത്രമാണ് 'മഹാവീര്‍ കര്‍ണ'. 300 കോടി രൂപയുടെ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഹോളിവുഡിലെ പ്രഗത്ഭരായ ടെക്‌നീഷ്യന്‍മാരും ചിത്രത്തിന്റെ അണിയറയിലുണ്ട്. 'ഗെയിം ഓഫ് ത്രോണ്‍സി'നു പിന്നില്‍ പ്രവര്‍ത്തിച്ച ടെക്‌നീഷ്യന്‍മാരും ഈ ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും സ്റ്റുഡിയോകളിലായാണ് ചിത്രീകരണം. 2020 പകുതിയോടെയാവും ചിത്രം തിയേറ്ററുകളിലെത്തുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍