പറത്താന്‍ പൈലറ്റില്ല; ഇന്‍ഡിഗോ 30 സര്‍വീസുകള്‍ റദ്ദാക്കി

മുംബൈ: പൈലറ്റുമാരുടെ കുറവ് ഇന്‍ഡിഗോ വിമാനത്തിന്റെ സര്‍വീസുകളെ ബാധിക്കുന്നു. മുപ്പതോളം സര്‍വീസുകള്‍ വിമാനക്കമ്പനി റദ്ദാക്കി. ഒരു മുന്നറിയിപ്പുമില്ലാത്ത തീരുമാനത്തെ തുടര്‍ന്ന് യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി.
തിങ്കളാഴ്ച്ചയും വിമാനങ്ങളുടെ സര്‍വീസ് വെട്ടിക്കുറച്ചിരുന്നു. ഇതേത്തുടര്‍ന്നു 32 സര്‍വീസുകളാണ് മുടക്കിയത്. കോല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലുള്ള യാത്രക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടിയത്. പുതിയ പൈലറ്റുമാര്‍ എത്തുന്നതുവരെ ഇതേ അവസ്ഥ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍