സിമന്റ് വിലവര്‍ധന: 27ന് നിര്‍മാണ ബന്ദ്

കോഴിക്കോട്: സംസ്ഥാനത്ത് സിമന്റ് കമ്പനികള്‍ വില കുറയ്ക്കാ ത്തതിലും വിലവര്‍ധനയ്‌ക്കെതിരേ സര്‍ക്കാര്‍ നടപടി സ്വീകരി ക്കാത്തതിലും പ്രതിഷേധിച്ച് 27 ന് സംസ്ഥാന വ്യാപകമായി നിര്‍മാ ണബന്ദ് നടത്തും. സിമന്റ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേ ഷനുള്‍പ്പെടെ നിര്‍മാണ വ്യാപാര മേഖലകളിലെ 16 സംഘടനാ ഭാരവാഹികളുടെ സംയുക്ത യോഗത്തിലാണ് ഇക്കാര്യം തീരുമാ നിച്ചത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ നിര്‍മാണ പ്രവര്‍ത്ത നങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവച്ചും സിമന്റ് കടകള്‍ അടച്ചിട്ടുമാ ണ് ബന്ദ് നടത്തുന്നതെന്ന് സംയുക്ത സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്നേദിവസം സെക്രട്ടേറി യറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും. നിര്‍മാണ ബന്ദി ന്റെ  മുന്നോടിയായി 20ന് സംസ്ഥാനത്തെ കളക്ടറേറ്റുകളിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. പ്രതിഷേധ പരിപാ ടി ക ള്‍ക്കുശേഷവും വില കുറച്ചില്ലെങ്കില്‍ സിമന്റ് വില്‍പ്പനയും സ്‌റ്റോക്കെടുപ്പും നിര്‍ത്തിവയ്ക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കമ്പനികള്‍ വില കുറയ്ക്കാത്തത് സാധാരണക്കാരെ ബാധിക്കു മ്പോഴും അടിയന്തരയോഗം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ ഇതുവ രെയും തയാറായിട്ടില്ല. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സ് പോലും വില കുറച്ചിട്ടില്ല. മലബാര്‍ സിമന്റ്‌സിനെ ഉപയോഗിച്ച് വിലനിയന്ത്രണം സാധ്യമാക്കുമെന്ന പ്രഖ്യാപനവും നടപ്പാക്കിയിട്ടില്ല. കമ്പനികള്‍ ഇപ്പോള്‍ നൂറുകോടി രൂപയോളം രൂപ സംസ്ഥാനത്തുനിന്ന് കൊള്ളയടിക്കുകയാണ്. വില വര്‍ധിപ്പി ച്ചതിലൂടെ സര്‍ക്കാരിന് 14 കോടി രൂപയാണ് അധികനികുതിയായി ലഭിക്കുന്നത്. വര്‍ഷത്തില്‍ ഇത് 16 കോടിയോളം വരും. അതേസ മയം, സംസ്ഥാനത്തെ ഏറ്റവും വലിയ ഉപയോക്താക്കളായ സര്‍ക്കാര്‍ കൂടിയ വിലയ്ക്ക് സിമന്റ് വാങ്ങാനായി 360 കോടി രൂപയാണ് ചെലവഴിക്കുന്നത്. വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി കളുടെ അടിയന്തരയോഗം സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കണം. നിര്‍മാ ണവസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ വിലനിലവാര നിയന്ത്രണ സമിതി സംസ്ഥാനത്ത് രൂപീകരിക്കണമെന്നും വില വര്‍ധിപ്പിക്കു ന്നതിനെതിരേ സര്‍ക്കാര്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ സമീപിക്കണമെന്നും സംയുക്ത സമിതി ഭാരവാ ഹികള്‍ ആവ ശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സിമന്റ് ഡീലേ ഴ്‌സ് വെല്‍
ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സിറാജുദ്ദീന്‍ ഇല്ലത്തൊടി, പ്രസിഡന്റ് ടോണി തോമസ്, ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണംപള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍