2000 തിയേറ്ററുകളെ അഡാറാക്കാന്‍ 'ഒരു അഡാറ് ലവ്'

ഒരു ഗാനരംഗത്തിലൂടെ ലോകമെങ്ങും വൈറലായ ഒരു അഡാറ് ലവ് നാളെ രണ്ടായിരം തിയേറ്ററുകളില്‍ റിലീസ് ചെയ്യും .മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഒമര്‍ ലുലുവാണ് സംവിധായകന്‍. ആറു കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. റിലീസിനു മുന്‍പേ ഇത്രയും പ്രശസ്തി നേടിയ മറ്റൊരു ലോ ബഡ്ജറ്റ് ചിത്രം മലയാളത്തിലില്ല.എല്ലാ ഭാഷകളിലും സാറ്റലൈറ്റ് റൈറ്റ് വിറ്റു പോയിട്ടുണ്ട്.പുതിയ താരങ്ങളായ പ്രിയ വാര്യരും റോഷനും സിനിമ ഇറങ്ങും മുന്‍പേ പ്രശസ്തരായി. ഈ സിനിമയ്ക്ക് ലഭിച്ച നെഗറ്റീവും പോസിറ്റീവുമായ പബ്‌ളിസിറ്റി ഗുണം ചെയ്തിട്ടുണ്ട്.പൂര്‍ണമായും ഒരു മ്യൂസിക്കല്‍ ലവ് സ്റ്റോറിയാണ്.മാണിക്യ മലരായ പൂവി എന്ന ഗാന വും ഇതില്‍ പ്രിയയുടെയും റോഷന്റെ പ്രകടനവും തരംഗമാവുകയും ചെയ്തു.ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് എന്നിവ യുവാക്കള്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ രണ്ട് സിനിമകള്‍ നേടിയ സൂപ്പര്‍ വിജയം അഡാറ് ലവും നേടുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.സാരംഗ് ജയപ്രകാശ്, ലിജോ എന്നിവരുടേതാണ് തിരക്കഥ. ഔസേപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം ഷാന്‍ റഹ്മാന്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍