ഡല്‍ഹിയിലെ ഹോട്ടലില്‍ തീപിടിത്തം; 17 മരണം, മരിച്ചവരില്‍ മലയാളിയും

ന്യൂഡല്‍ഹി: ഡല്‍ഹി കരോള്‍ ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ഒരു മലയാളിയടക്കം 17പേര്‍ മരിച്ചു. ചേരാനെല്ലൂര്‍ സ്വദേശി ജയശ്രീയാണ് മരിച്ചത്. രണ്ടു മലയാളികളടക്കം 11 പേരെ കാണാതായി. നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരാണ് കാണാതായ മലയാളികള്‍. ആലുവ ചേരാനെല്ലൂര്‍, ചോറ്റാനിക്കര സ്വദേശികളായ പതിമൂന്നംഗ മലയാളി കുടുംബം ഈ ഹോട്ടലില്‍ താമസിക്കുന്നുണ്ടായിരുന്നു. ഈ സംഘത്തില്‍ പ്പെട്ടയാ ളാണ് മരിച്ച ജയശ്രീയും കാണാതായ രണ്ടും പേരും. സംഘത്തിലെ മറ്റു 10 പേരും സുരക്ഷിതരാണ്.ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 26 ഓളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയി ട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുടുങ്ങിയവരില്‍ 35 പേരെ രക്ഷപെടുത്തി. അറുപതോളം പേരാണ് തീപിടിക്കുമ്പോള്‍ ഹോട്ടലിലുണ്ടായിരുന്നത്. പൊള്ളലേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്.ഹോട്ടലിന്റെ നാലാം നിലയി ലാണ് തീ ആദ്യം കണ്ടതെന്ന് ഡല്‍ഹി അഗ്‌നിശമസേന ഡയറക്ടര്‍ ജി.സി.മിശ്ര പറഞ്ഞു. രണ്ടാം നിലവരെയും തീ പടര്‍ന്നിരുന്നു. രാവിലെ ഏഴു മണിവരെയും ഹോട്ടലിന്റെ മുകളിലെ നിലയി ല്‍നിന്നും കനത്ത പുകയും തീയും ഉയര്‍ന്നിരുന്നു. തീ പൂര്‍ണമായും അണച്ചതായി അഗ്‌നിശമനസേനാ അധികൃതര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍