മന്ത്രിസഭയുടെ 1000 ദിനാഘോഷം: സ്റ്റേഡിയത്തില്‍ 115 പ്രദര്‍ശന സ്റ്റാളുകളൊരുക്കും

പാലക്കാട്: സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷവുമായി ബന്ധപ്പെട്ട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ 20 മുതല്‍ 27 വരെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ 115 പ്രദര്‍ശന സേവന വിപണന സ്റ്റാളുകള്‍ സജ്ജമാക്കും. വിവിധ വകുപ്പുകളുടെ പ്രദര്‍ശനസേവന സ്റ്റാളുകള്‍ കൂടാതെ കുടുംബശ്രീ സംരംഭകരുടെ 40 വിപണന സ്റ്റാളുകളുമാണൊരുക്കുക. കുടുംബശ്രീയുടെ രണ്ട് ഫുഡ് കോര്‍ട്ടുകളും പ്രദര്‍ശന നഗരിയിലുണ്ടാകും. രാവിലെ 9.30 മുതല്‍ രാത്രി 10 വരെയാണ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുക.കഴിഞ്ഞ 1000 ദിവസം സര്‍ക്കാര്‍ നടപ്പാക്കിയ വികസനപദ്ധതികള്‍ ഉള്‍പ്പെടുത്തിയ ഫോട്ടോ പ്രദര്‍ശനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സജ്ജമാക്കും. ജനങ്ങള്‍ക്ക് നേരിട്ട് സ്റ്റാളുകളില്‍ നിന്നും വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ലഭ്യമാകുന്ന വിധത്തിലാണ് സ്റ്റാളുകള്‍ ക്രമീകരിക്കുക. 21 മുതല്‍ 26 വരെ (24 ഒഴികെ) ദിവസങ്ങളില്‍ വൈകിട്ട് 5.30 മുതല്‍ ഏഴ് വരെ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിക്കും. ഏഴ് മുതല്‍ 10 വരെ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. സ്റ്റാളുമായി ബന്ധപ്പെട്ട് ചേര്‍ന്ന സബ് കമ്മിറ്റി യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ റവന്യൂ ഡിവിഷനല്‍ ഓഫീസര്‍ ആര്‍.രേണു, കണ്‍വീനര്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.സൈതലവി, അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.സുമ എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍