കെജ്‌രിവാള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാരണാസിയില്‍ അരവിന്ദ് കെജ്‌രിവാള്‍ മത്സരിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പാര്‍ട്ടി വക്താവ്. ഡല്‍ഹിയുടെ ഭരണകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് സഞ്ജയ് സിങ് വ്യക്തമാക്കി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആംആദ്മി വരണാസിയില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കും. ഡല്‍ഹിയുടെ ഭരണത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ഡല്‍ഹി, പഞ്ചാബ്, ഗോവ,ഹരിയാന, എന്നിവിടങ്ങളിടെ സീറ്റുകളിലും ഉത്തര്‍പ്രദേശിലെ ചിലയിടത്തും ആംആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും. മാത്രമല്ല പാര്‍ട്ടിക്ക് ശക്തിയുള്ള സ്ഥലങ്ങളിലെല്ലാം മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും രാജ്യസഭ എം.പി കൂടിയായ സഞ്ജയ് സിങ് പറഞ്ഞു.ദേശീയ രാഷ്ട്രീയത്തിന് പുറമെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും തൊഴിലില്ലായ്മ അവസാനിപ്പിക്കാനും പാര്‍ട്ടി പ്രവര്‍ത്തിക്കും. ഡല്‍ഹിയില്‍ വിദ്യാഭ്യാസആരോഗ്യകാര്‍ഷിക മേഖലകളുടെ വികസനവും കുടിവെള്ളം പോലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ശ്രമിക്കും. സൗജന്യ വിദ്യഭ്യാസവും ഉറപ്പുവരുത്തുനാണ് പാര്‍ട്ടി തീരുമാനമെന്നും സഞ്ജയ് സിങ് വിശദമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍