മതവിശ്വാസം വികാരത്തിന് അടിമപ്പെടുന്നത് അപകടം: മാമുക്കോയനിലമ്പൂര്‍: മതവിശ്വാസം വികാരത്തിന് അടിമപ്പെടുന്നത് അപകടമാണെന്ന് നടന്‍ മാമുക്കോയ. പതിമൂന്നാമത് നിലമ്പൂര്‍ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന് തുടക്കം കുറിച്ച് നിലമ്പൂര്‍ ബാലന്‍ നാടകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെസ്റ്റിവല്‍ കമ്മിറ്റി അധ്യക്ഷന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യത വഹിച്ചു. നിലമ്പൂര്‍ ബാലന്റെ ഭാര്യ വിജയലക്ഷ്മി മുഖ്യാതിഥിയായിരുന്നു. നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ്, ഉപാധ്യക്ഷന്‍ പി.വി ഹംസ, സ്ഥിരസമിതി അധ്യക്ഷന്‍ പാലോളി മെഹബൂബ്, നഗരസഭാംഗങ്ങളായ ഗിരീഷ് മോളൂര്‍മഠത്തില്‍, മുജീബ് ദേവശേരി, പാട്ടുത്സവ് കണ്‍വീനര്‍ യു.നരേന്ദ്രന്‍, ഷൗക്കത്തലി കോയാസ്, അനില്‍ റോസ്, സി.കെ മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ നാടകം അരങ്ങേറി. ഇന്നലെ വൈകുന്നേരം ഏഴിന് കെപിഎസിയുടെ നാടകമായ 'മഹാകവി കാളിദാസന്‍' അരങ്ങേറി.ഇന്ന് വൈകുന്നേരം ഏഴിന് കൊച്ചിന്‍ നടനയുടെ 'നോട്ടം' അവതരിപ്പിക്കും. നാടകോത്സവത്തിലെ സാംസ്‌കാരിക സമ്മേളനം ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാലോളി മെഹബൂബ് അധ്യക്ഷത വഹിച്ചു. എ.ഗോപിനാഥ്, ഡെയ്‌സി ചാക്കോ, യു.നരേന്ദ്രന്‍, പി.വി.സനില്‍കുമാര്‍, വിനോദ് പി. മേനോന്‍, പി.കെ.മുഹമ്മദ് ഇഖ്ബാല്‍, ഷാജു കെ.തോമസ്, ഷൗക്കത്തലി കോയാസ്, കെ.ഷബീറലി, കെ.സഫറുള്ള എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍