മൊബൈല്‍ അഡിക്ഷന്‍ കുറയ്ക്കാന്‍ ആപ്

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍ കുറയ്ക്കാന്‍ മൊബൈല്‍ ആപ്പുമായി ബംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സിലെ(നിംഹാന്‍സ്) ഡോക്ടര്‍മാര്‍.നിംഹാന്‍സിലെ ദി സര്‍വീസ് ഫോര്‍ ഹെല്‍ത്തി യൂസ് ഓഫ് ടെക്‌നോളജി ക്ലിനിക്കാണ് 'ഡിജിറ്റല്‍ ഡീറ്റോക്‌സ് ചലഞ്ച് ' എന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മൊബൈല്‍ ഉപയോഗരീതിയും ഉപയോഗദൈര്‍ഘ്യവും ദിവസേന രേഖപ്പെടുത്തും. ഓരോ ആഴ്ചയും അമിത ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള സ്വയം സഹായ നിര്‍ദേശങ്ങള്‍ നല്‍കും.ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും നിന്ന് ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.കുട്ടികളിലും കൗമാരക്കാരിലും മൊബൈല്‍ ഫോണ്‍ ഉപയോഗം മയക്കുമരുന്നിനേക്കാള്‍ മാരകമാകുകയാണെന്ന വിദഗ്ധപഠനങ്ങളുടെ പശ്ചാത്തലത്തിലാണ് ആപ് വികസിപ്പിച്ചത്. ആപ് ഇന്‍സ്റ്റാള്‍ ചെയ്തശേഷം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉപയോക്താവിനെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കണം. ഒരു വര്‍ഷമായി ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന 240 ഓളം കോളജ് വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തില്‍ 75.6 ശതമാനം കുട്ടികള്‍ തങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗരീതി ആരോഗ്യകരമായ രീതിയിലേക്കു മാറ്റിയതായി നിംഹാന്‍സിലെ ഡോക്ടര്‍മാര്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍