നടയടച്ചത് കോടതിഅലക്ഷ്യം, തന്ത്രി മറുപടി പറയട്ടെ: കടകം പള്ളി

തൃശൂര്‍: ശബരിമല അടച്ചത് ദേവസ്വം ബോര്‍ഡിനോട് ആലോചിച്ചാണെങ്കില്‍ പോലും കോടതി അലക്ഷ്യമാണെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. ഇതിനു ഉത്തരം തന്ത്രിതന്നെ പറയട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ശബരി മലയില്‍ യുവതികള്‍ കയറിയെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആരെയും അറിയിക്കാതെയാണ് യുവതി കള്‍ ശബരിമലയില്‍ എത്തിയത്. സോഷ്യ ല്‍ മീഡിയയില്‍ കൂടിയാണ് ഇതു സംബ ന്ധിച്ച വാര്‍ത്തകള്‍ ആദ്യം പ്രചരിച്ചത്. തുടര്‍ന്നാണ് താനും മറ്റും ഇക്കാര്യം അറിഞ്ഞത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നില വിലുണ്ട്. ഈസാഹചര്യത്തില്‍ ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് ആരെങ്കിലും എത്തിയാല്‍ അവര്‍ക്കുസുരക്ഷ ഒരുക്കേണ്ടത് പോലീ സിന്റെ ഉത്തരവാദിത്തമാണ്. ദര്‍ശനത്തി നെത്തുന്ന സ്ത്രീകളെ പരിശോധിക്കുന്ന സംവിധാനം നിലവില്‍ ശബരിമലയില്‍ ഇല്ല. 91 ല്‍ യുവതി പ്രവേശനം ഹൈക്കോടതി നിരോധിച്ചപ്പോള്‍ അതു സര്‍ ക്കാര്‍ നടപ്പാക്കി. എന്നാല്‍ സുപ്രീം കോടതി ഈ വിധിയെ തിരുത്തി യപ്പോള്‍ അതും സര്‍ക്കാര്‍ നടപ്പിലാക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേവസ്വം ബോര്‍ഡുമായി ആലോചിച്ച ശേഷമല്ല തന്ത്രി നടയടച്ചത്. ഇനി ദേവസ്വം ബോര്‍ഡുമായി ആലോചിച്ചാണെങ്കില്‍ പോലും അത് കോടതി അലക്ഷ്യമാണ്. ഇക്കാര്യത്തില്‍ തന്ത്രി തന്നെ കോടതിയില്‍ ഉത്തരം പറയട്ടെ യെന്നും മന്ത്രി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍