കോണ്‍ഗ്രസ് ആരോപണങ്ങളെ പ്രതിരോധിച്ച് നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: റഫാല്‍ വിഷ!യത്തില്‍ കോണ്‍ഗ്രസ് ആരോപണങ്ങളെ പാര്‍ലമെന്റില്‍ പ്രതിരോധിച്ച് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. കലാപകലുഷിതമായ അല്‍വാസികളുള്ളപ്പോള്‍ സമയത്തിന് പടക്കോപ്പുകള്‍ വാങ്ങേണ്ടത് അത്യാവശ്യമാണെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. തങ്ങള്‍ പ്രതിരോധ ഇടപാടുകള്‍ നടത്താറില്ല. തങ്ങള്‍ പ്രതിരോധ കരാറുകളിലാണ് ഏര്‍പ്പെടുന്നത്. രാജ്യസുരക്ഷയാണ് തങ്ങളുടെ ആദ്യത്തെ മുന്‍ഗണനയെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ആരാണ് അധികാരത്തിലുള്ളതെന്നല്ല ദേശീയ സുരക്ഷയാണ് പ്രധാനം. തങ്ങള്‍ വസ്തുതകളില്‍നിന്ന് ഓടിയൊളിക്കില്ല. എന്നാല്‍ കോണ്‍ഗ്രസിന് വസ്തുതകളെ ഭയമാണ്. റഫാല്‍ കരാര്‍ യുപിഎ സര്‍ക്കാര്‍ എന്തിനാണ് വൈകിപ്പിച്ചത്. രാജ്യസുരക്ഷയെ ഇത് അപകടത്തിലാക്കി. എച്ച്എഎല്ലിനെ ശക്തിപ്പടുത്താന്‍ ഒന്നും ചെയ്യാത്ത കോണ്‍ഗ്രസ് മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നും നിര്‍മ സീതാരാമന്‍ കുറ്റപ്പെടുത്തി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍