അധികാരമല്ല രാഷ്ട്രമാണ്

വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അലി അക്ബറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി നേതൃത്വം തയ്യാറാവണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ കുറച്ച് നാളായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ നിലപാടിലേക്ക് സുഹൃത്തുക്കള്‍ പോവരുതെന്ന ആവശ്യവുമായി സംവിധായകന്‍ അലി അക്ബര്‍. ബി.ജെ.പിയില്‍ ധാരാളം നേതാക്കളുണ്ടെന്നും അവര്‍ വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരുമാണ്. ഒരു പുതുമുഖമായ തനിക്ക് മുഴുവന്‍ സമയ രാഷ്ട്രീയക്കാരനാവാന്‍ കഴിയില്ലെന്നും അലി അക്ബര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. ജാതി ഭേദം മറന്ന് ഒന്നായി, ധര്‍മ്മത്തിന്റെ പാതയില്‍ ഹൈന്ദവ സമൂഹത്തിന്റെ ഏകീകരണത്തിന് വേണ്ടിയാണ് താനുള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അലി അക്ബര്‍ പറയുന്നു. രാഷ്ട്രീയവും അതിലെ സ്ഥാനമാനങ്ങളുമെല്ലാം നിസാരമാണ്, അധികാരമല്ല രാഷ്ട്രമാണ് വലുതെന്നും അഭിപ്രായപ്പെടുന്ന അദ്ദേഹം ഒരു സാധാരണക്കാരനായി താന്‍ കൂടെ ഉണ്ടെന്നും പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍