യുപിയിലും ബിഹാറിലും ബിജെപി തുടച്ചുനീക്കപ്പെടും; പ്രവചനവുമായി തേജസ്വി

ന്യൂഡല്‍ഹി: ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ബിഎസ്പി അധ്യക്ഷ മായാവതിയുമായി കൂടിക്കാഴ്ച നടത്തി. ബദ്ധവൈരികളായ എസ്പിയുമായി ബിഎസ്പി സഖ്യം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ച. പൊതുതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ ബിജെപി തുടച്ചുനീക്കപ്പെടുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളെ കണ്ട തേജസ്വി പറഞ്ഞു. ഉത്തര്‍പ്രദേശിലെ എസ്പിബിഎസ്പി മഹാസഖ്യത്തെ തേജസ്വി സ്വാഗതം ചെയ്തു. എല്ലാം സീറ്റിലും ജയിക്കാന്‍ സഖ്യത്തിനു കഴിയുമെന്ന് തേജസ്വി പ്രതീക്ഷ പ്രകടിപ്പിച്ചു. ബിജെപിയെ പരാജയപ്പെടുത്താന്‍ ബിഹാറിലെ പോലെ പ്രാദേശിക കക്ഷികളുടെ കൂട്ടുകെട്ടുകള്‍ക്കെ കഴിയുകയുള്ളുവെന്ന് തന്റെ അച്ഛന്‍ ലാലു പ്രസാദ് പറയാറുണ്ടെന്ന് തേജസ്വി പറഞ്ഞു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയുആര്‍ജെഡികോണ്‍ഗ്രസ് കൂട്ടുകെട്ട് ബിജെപിയെ വീഴ്ത്തിയിരുന്നു. എന്നാല്‍ പിന്നീട് മുഖ്യമന്ത്രി നിതീഷ് ആര്‍ജെഡിയുമായി ഇടഞ്ഞ് ബിജെപിയുമായി കൂട്ടുചേര്‍ന്നു സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.നിലവില്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, മുകേഷ് സാഹ്നിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നീ കക്ഷികള്‍ ബിഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമാണ്. തേജസ്വി യാദവാണ് ബിഹാറിലെ പ്രതിപക്ഷ നേതാവ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍