ദേശീയ പാത വികസനം: ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരം

ന്യൂഡല്‍ഹി: ദേശീയ പാത വികസിപ്പിക്കുമ്പോള്‍ ഭൂമിയും ചമയങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് മാര്‍ക്കറ്റ് വിലയുടെ നാലിരട്ടിവരെ നഷ്ടപരിഹാരം നല്‍കുമെന്നു കേന്ദ്ര നാഷണല്‍ ഹൈവേ മന്ത്രി മന്‍സുഖ് മണ്ഡവ്യ. എറണാകുളം ജില്ലയില്‍ മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെയുള്ള ദേശീയപാത 30 വര്‍ഷം മുന്പ് 30 മീറ്റര്‍വീതിയില്‍ 47 കിലോമീറ്റര്‍ നിര്‍മിച്ചപ്പോള്‍ നൂറു കണക്കിന് ആള്‍ക്കാര്‍ക്ക് ഭൂമിയും ചമയങ്ങളും നഷ്ടപ്പെട്ടതാണെന്നുംഅന്നു നല്‍കിയ നഷ്ടപരിഹാരം വളരെ തുച്ചമായിരുന്നുവെന്നും പ്രഫ. കെ.വി തോമസ് എംപി ചോദ്യോത്തര വേളയില്‍ ഉന്നയിച്ചു. ഇപ്പോള്‍ ഈദേശീയപാതയ്ക്കുചുറ്റും പുതിയകെട്ടിടങ്ങളും ചമയങ്ങളുംവന്നിരിക്കുന്നു. വീണ്ടും 45 മീറ്ററായിവീതി വര്‍ദ്ധിപ്പിക്കുന്‌പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. പോലീസിന്റെ സഹായത്തോടെയല്ല ജനപ്രതിനിധികളുടെയും ജനകീയ പ്രസ്ഥാനങ്ങളുടേയും സഹായവും സഹകരണവുമാണ് സര്‍ക്കാര്‍ നേടേണ്ടത് എന്ന് തോമസ് ആവശ്യപ്പെട്ടു. 
കൊച്ചി മെട്രോയ്ക്ക് ഭൂമി ഏറ്റെടുത്തപ്പോള്‍ കൊടുത്ത ഉദാരമായ നഷ്ടപരിഹാരം ദേശീയ പാതയ്ക്ക് സ്ഥലം എടുക്കുമ്പോഴും ഉണ്ടാകണം എന്ന് തോമസ് പറഞ്ഞു. കല്‍ക്കത്ത മുതല്‍ ചെന്നൈ വരെയുള്ള ദേശീയ കോറിഡോര്‍ കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടുന്നതുംസജീവ പരിഗണനയിലെന്ന് കേന്ദ്ര മന്ത്രി മന്‍സുഖ് മണ്ഡവ്യ പ്രഫ. കെ. വി തോമസിന് ഉറപ്പു നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍