ഫാബ്രിഗസ് ചെല്‍സി വിടുന്നു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സിയുടെ സ്പാനിഷ് താരം സെസ് ഫാബ്രിഗസ് ഈ മാസത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ കൂടുമാറാനൊരുങ്ങുന്നതായി സൂചന. ഫ്രഞ്ച് ക്ലബ്ബായ മൊണാക്കോയിലേക്കാണ് ഫാബ്രിഗസ് നീങ്ങുകയെന്നും റിപ്പോര്‍ട്ടുണ്ട്. എഫ്എ കപ്പിന്റെ മൂന്നാം റൗണ്ടില്‍ ഇന്ന് നോട്ടിങാം ഫോറസ്റ്റിനെതിരേയായിരിക്കും ചെല്‍സിക്കൊപ്പമുള്ള ഫാബ്രിഗസിന്റെ അവസാന മത്സരം. ബുധനാഴ്ച സതാംപ്ടണിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ പകരക്കാരനായാണ് ഫാബ്രിഗസ് കളത്തിലെത്തിയത്. ഫാബ്രിഗസിന്റെ 350ാം പ്രീമിയര്‍ ലീഗ് മത്സരമായിരുന്നു അത്. മത്സരശേഷം എഫ്എകപ്പില്‍ നോട്ടിങാമിനെതിരേ ഇറങ്ങുമെന്ന് സമൂഹമാധ്യമത്തിലൂടെ ഫാബ്രിഗസ് അറിയിച്ചിട്ടുണ്ട്. 2014ല്‍ ബാഴ്‌സലോണയില്‍നിന്നാണ് ഫാബ്രിഗസ് ചെല്‍സിയിലെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍