ഗ്രൂപ്പ് നോക്കി സ്ഥാനാര്‍ഥികളെ നിര്‍ണയിക്കില്ലെന്ന് ആന്റണി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് നോക്കി സ്ഥാനാര്‍ഥികളെ നിര്‍ണയിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി. ഗ്രൂപ്പിന്റെ ബലത്തില്‍ സ്ഥാനാര്‍ഥിയാകാമെന്ന് ആരും മനക്കോട്ട കെട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കീഴ്ഘടകങ്ങളുടെ അഭിപ്രായം തേടി ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള നടപടി ഉടന്‍ തുടങ്ങാന്‍ സംസ്ഥാന ഘടകങ്ങള്‍ക്കു ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനു നഷ്ടപ്പെട്ട ബഹുജന പിന്തുണ വീണ്ടെടുക്കണം. മത്സരിക്കേണ്ട സ്ഥാനാര്‍ഥികളെ അവസാനഘട്ടത്തില്‍ മുകളിലുള്ള ഏതാനും പേര്‍ കൂടിയിരുന്നു തീരുമാനിക്കുന്ന രീതി ഇത്തവണ ഉണ്ടാകില്ല. സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍