പൊതുപണിമുടക്ക് ഹര്‍ത്താലാക്കി മാറ്റരുതെന്ന് വ്യാപാരികള്‍

കോട്ടയം: സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ എട്ട്, ഒമ്പത് തീയതികളില്‍ നടത്തുന്ന പൊതുപണിമുടക്ക് ഹര്‍ത്താലാക്കി മാറ്റരുതെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ലാ കമ്മിറ്റി തൊഴിലാളി സംഘടനകളോട് അഭ്യര്‍ഥിച്ചു. കേരളത്തിലെ 92 വ്യാപാരി സംഘടനകള്‍ ചേര്‍ന്ന് ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ രൂപീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഹര്‍ത്താല്‍ മൂലം 97 ദിവസം വരെ കടകള്‍ അടച്ചിടേണ്ടി വന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്. പണിമുടക്ക് നടത്തുന്ന സംയുക്ത ട്രേഡ് യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ തികച്ചും ന്യായമാണ്. പണിമുടക്കും ന്യായമാണ്. എന്നാല്‍ ഇത്തരം പണിമുടക്കുകള്‍ ഹര്‍ത്താലും ബന്ദുമായി മാറുകയാണ്. അതിനാലാണ് വ്യാപാരികളുടെ നിലപാടിനോട് സഹകരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍