മധുര രാജ വിഷുവിന് തിയറ്ററുകളിലെത്തുമെന്ന്

മമ്മൂട്ടി ചിത്രം മധുര രാജ വിഷുവിന് തിയറ്ററുകളി ലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിഗ്ബജറ്റിലൊരുക്കുന്ന ചിത്രത്തിന്റെ അവസാനഘട്ട ജോലികള്‍ പുരോഗമിച്ചു കൊണ്ടി രിക്കുകയാണ്. വൈ ശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് സംബ ന്ധിച്ച് പലതരത്തിലുളള റിപ്പോ ര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നിരുന്നത്. ചിത്രം പൂര്‍ത്തിയാക്കാന്‍ വൈകുമെന്നും പെരുന്നാള്‍ റിലീസായി മാത്രമേ തിയറ്ററുകളില്‍ എത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുന്‍പ് നിശ്ചയിച്ച പ്രകാരം വിഷു റിലീസായി തന്നെ മധുര രാജ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. നിരവധി തിയറ്ററുകളുമായി വിഷു റിലീസ് ലക്ഷ്യംവച്ച് കരാറിലെത്തിക്കഴി ഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍