ഒരു കോടിയോളം പേര്‍ക്ക് കഴിഞ്ഞ വര്‍ഷം തൊഴില്‍ നഷ്ടപ്പെട്ടെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഒരു കോടിയോളം പേര്‍ക്ക് കഴിഞ്ഞ വര്‍ഷം തൊഴില്‍ നഷ്ടപ്പെട്ടെന്ന് കോണ്‍ഗ്രസ്. ഇതില്‍ 90 ശതമാനം പേരും ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവരാണ്. 2017 ഡിസംബറിലെ കണക്കനുസരിച്ച് 40.79 കോടി പേര്‍ക്ക് തൊഴില്‍ ഉണ്ടായിരുന്നു. ഇത് 39.07 കോടിയായി കുറഞ്ഞുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. തൊഴില്‍ നഷ്ടപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളാണെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി മാധ്യമങ്ങളോട് പറഞ്ഞു. മോദി സര്‍ക്കാര്‍ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ മോദി അച്ചാ ദിന്‍ വാഗ്ദാനം ചെയ്തതാണ്. പ്രതിവര്‍ഷം രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചിരിക്കുകയാണെന്നും നോട്ട് നിരോധനം ചെറുകിട വ്യവസായത്തെ ബാധിച്ചുവെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍