പ്രകാശ്‌രാജിനെ പോലുള്ളവര്‍ പാര്‍ലമെന്റില്‍ വേണമെന്ന് കേജ്‌രിവാള്‍

ന്യൂഡല്‍ഹി:നടന്‍ പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശനത്തിന് പിന്തുണയുമായി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. 
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പ്രകാശ് രാജുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു കേജ്‌രിവാളിന്റെ പ്രസ്താവന.
പ്രകാശ് രാജിനെപ്പോലെയുള്ളവര്‍ പാര്‍ലമെന്റില്‍ ഉണ്ടാകണം. സ്വതന്ത്രനായി മത്സരിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. പ്രകാശ് രാജിനെ ആം ആദ്മി പാര്‍ട്ടി പിന്തുണയ്ക്കുമെന്നും സ്വതന്ത്രരും പ്രത്യേക പക്ഷംപിടിക്കാത്തവരും കൂടി പാര്‍ലമെന്റില്‍ എത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. .
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബെംഗളൂരു സെന്‍ട്രലില്‍ നിന്ന് മത്സരിക്കുമെന്ന് പ്രകാശ് രാജ് പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും കടുത്ത വിമര്‍ശകനാണ് പ്രകാശ് രാജ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍