നവമാധ്യമങ്ങളിലൂടെയുള്ള നുണപ്രചാരണം ശക്തമാകുന്നുവെന്ന്

കാഞ്ഞങ്ങാട്: നവമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള നുണപ്രചാരണം ആസൂത്രിതവും ശക്തവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.രാജീവ്. സിപിഎം ജില്ലാകമ്മിറ്റി കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച നവമാധ്യമശില്പശാല ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിലെ സിപിഎം എംഎല്‍എമാര്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്‌തെന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നതിന് സോഷ്യല്‍ മീഡിയയെയാണ് ഉപയോഗപ്പെടുത്തിയത്. അസംബ്ലി കൂടുന്നതിനു മുന്നേ വോട്ടിംഗ് നടന്നതായുള്ള പ്രചാരണം ചിലരെങ്കിലും വിശ്വസിച്ചു. പൊതുബോധങ്ങളുടെ നിര്‍മിതിയില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് വളരെ വലുതാണ്. നരേന്ദ്രമോദിക്കു വേണ്ടി ലക്ഷക്കണക്കിന് ആപ്പുകളും അതുവഴിയുള്ള പ്രചാരണങ്ങളും നടക്കുന്നു. ആശയപ്രചാരണരംഗത്ത് നവമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കണം. അവരുടെ കള്ളപ്രചാരണങ്ങള്‍ക്കുമറുപടി പറയുന്നതിനു പകരം സത്യം ജനങ്ങളിലെത്തിക്കാന്‍ കഴിയണം. 
ജനങ്ങളുമായുള്ള ജൈവബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ സോഷ്യല്‍മീഡിയയെ ഉപയോഗിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
കെ.പി.സതീഷ്ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. എം.വി.ബാലകൃഷ്ണന്‍, വി.പി.പി.മുസ്തഫ എന്നിവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍