രാജ്യത്ത് ബാങ്കു തട്ടിപ്പുകളില്‍ നാലു മടങ്ങ് വര്‍ധന

മുംബൈ: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിനു ശേഷം രാജ്യത്ത് ബാങ്കു തട്ടിപ്പുകളില്‍പ്പെട്ട തുകയുടെ അളവ് നാലു മടങ്ങായി വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തുവിട്ട ഫിനാന്‍ഷ്യല്‍ സ്റ്റബിലിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. രാജ്യത്താകെ നടന്ന തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട തുക 1.34 ലക്ഷം കോടി രൂപ വരും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളിലെ കണക്കാണിത്. അഞ്ചു വര്‍ഷത്തിനിടെ തട്ടിപ്പിലൂടെ ഏറ്റവുമധികം തുക നഷ്ടപ്പെട്ടത് 2017-18 സാമ്പത്തികവര്‍ഷമാണ്, 41,167 കോടി രൂപ. 201314 കാലയളവിനെ അപേക്ഷിച്ച് നാലിരട്ടിയാണിത്. നടപ്പു സാന്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 30,420 കോടി രൂപയുടെ തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. ഈ സാമ്പത്തികവര്‍ഷത്തിന്റെ ആകെ കണക്കെടുത്താല്‍ കഴിഞ്ഞ വര്‍ഷത്തെ തുക മറികടക്കുമന്നാണ് സാന്പത്തികവിദഗ്ധരുടെ വിലയിരുത്തല്‍. അഞ്ചു വര്‍ഷത്തെ 1.34 ലക്ഷം കോടി രൂപയില്‍ 1.06 ലക്ഷം കോടി രൂപ കഴിഞ്ഞ നാലു വര്‍ഷത്തെയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍