സംസ്ഥാനത്തിന് വലിയ സാധ്യതയുള്ള മേഖലയാണ് ടൂറിസമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന് വലിയ സാധ്യതയുള്ള മേഖലയാണ് ടൂറിസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാരികള്‍ അതിഥികളാണ്. അവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കണം. അടിക്കടിയുണ്ടായ ഹര്‍ത്താലുകള്‍ ടൂറിസം മേഖലയില്‍ ചെറിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ പ്രതിഷേധം വല്ലാത്ത അവസ്ഥയില്‍ വരുമ്പോള്‍ അവസാന ഘട്ടമെന്ന നിലയിലാണ് ഹര്‍ത്താല്‍ നടത്താറുള്ളത്. ഇവിടേയ്ക്ക് വരുന്നവര്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് ചില രാജ്യങ്ങള്‍ നല്‍കുന്ന സാഹചര്യം ഉണ്ടായെന്നും ടൂറിസം രംഗത്തെ വികസനത്തിന് ആവശ്യമായ സഹകരണം എല്ലാവരില്‍ നിന്നും ഉണ്ടാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍