മന്‍മോഹന്‍ സിംഗിന്റെ കഥ പറയുന്ന സിനിമയ്ക്കു നേരെ ആക്രമണം; തിയറ്റര്‍ അടിച്ചുതകര്‍ത്തു

കൊല്‍ക്കത്ത: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ രാഷ്ട്രീയ ജീവിതം പറയുന്ന 'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' സിനിമയ്ക്കു നേരെ കൊല്‍ക്കത്തയില്‍ ആക്രമണം. സിനിമ പ്രദര്‍ശിപ്പിച്ച തിയറ്റര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. കൊല്‍ക്കത്തയിലെ ഒരു ഷോപ്പിംഗ് മാളിലുള്ള മള്‍ട്ടിപ്ലസ് തിയറ്ററിനു നേരെയാണ് ആക്രമണം ഉണ്ടായത്. മധ്യകൊല്‍ക്കത്തയിലെ ക്വസ്റ്റ് മാളില്‍ ഇനോക്‌സ് മള്‍ട്ടിപ്ലക്‌സില്‍ ഇന്നലെ വൈകിട്ട് എട്ടോടെയായിരുന്നു സംഭവം. സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിയറ്ററിലേക്ക് കൊടിയുമായി ഇരച്ചുകയറുകയായിരുന്നു. തിയറ്ററില്‍ സിനിമ കാണാന്‍ എത്തിയവരെ അക്രമികള്‍ വിരട്ടിയോടിക്കുകയും ചെയ്തു. സിനിമ ഒരിടത്തും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ആക്രമണത്തിനു നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാവ് രാകേഷ് സിംഗ് പറഞ്ഞു.2004-–08 കാലയളവില്‍ മന്‍മോഹന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരുവിന്റെ പുസ്തകം അടിസ്ഥാനമാക്കിയാണു ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍