കുട്ടികളുടെ സര്‍ഗശേഷി വളര്‍ത്തി അക്കാദമിക് നിലവാരം അന്തരാഷ്ട്ര തലത്തിലേക്കുയര്‍ത്തണം: മന്ത്രി

കൊരട്ടി: കുട്ടികളുടെ ചിന്തയും കഴിവും പരീക്ഷകളില്‍ പരിമിതപ്പെടുത്താതെ ചക്രവാളത്തോളം വളരുന്ന വിധത്തിലേക്ക് പാഠ്യ പദ്ധതികളില്‍ മാറ്റം വേണമെന്ന് വിദ്യാഭ്യാസമന്ത്രി ഫ്രഫ. സി. രവീന്ദ്രനാഥ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി കൊരട്ടി എല്‍എഫ് കോണ്‍വെന്റ് ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ സജ്ജമാക്കിയ ഹൈടെക് ക്ലാസ് മുറികളുടെയും സ്‌ക്കൂള്‍ റേഡിയോയുടെയും ഡിജിറ്റല്‍ ലൈബ്രറിയുടെയും സ്‌ക്കൂള്‍ യുട്യൂബ് ചാനലിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിലൂടെ വളര്‍ന്ന് വരുന്ന തലമുറ മതനിരപേക്ഷ മനസുള്ള, ജനാധിപത്യ, പാരിസ്ഥിതിക ബോധമുള്ള, മനുഷ്യന്റെ വേദന മനസിലാക്കുന്ന ലോകത്തിന് മാതൃകയാകുന്നവരായി മാറണമെന്നതാണ് സര്‍ക്കാര്‍ കാഴ്ചപ്പാടെന്നും അധ്യാപകരും രക്ഷകര്‍ത്താക്കളും അതിനൊപ്പം നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സര്‍ക്കാര്‍എയ്ഡഡ് സ്‌ക്കൂളുകള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി 8 മുതല്‍ പ്ലസ്ടു വരെ 500 കോടി രൂപയും എല്‍പിയു.പി വിഭാഗങ്ങള്‍ക്കായി 300 കോടിയും വകയിരുപിയുപി വിഭാഗങ്ങളും ഹൈടെക് ആക്കി മാറ്റുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ഡി. ദേവസി എംഎല്‍എ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ബിസി ജോസ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ആര്‍. സുമേഷ്, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സോഫി പെരേപ്പാടന്‍, ഗ്രാമപഞ്ചായത്ത് അംഗം ജെയ്‌നി ജോഷി, പ്രധാനാധ്യാപിക സിസ്റ്റര്‍ ലീറോസ്, പിടിഎ ഭാരവാഹികളായ ജോര്‍ജ് വര്‍ഗീസ്, എം.കെ. സുനില്‍, ഫഹാന ബാവാ എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍