സൈമണ്‍ ബ്രിട്ടോയ്ക്ക് യാത്രാമൊഴി ;അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

കൊച്ചി : അന്തരിച്ച സി.പി.എം നേതാവും ,മുന്‍ എം എല്‍ എയുമായ സൈമണ്‍ ബ്രിട്ടോയ്ക്ക് (64)യാത്രാമൊഴി.വസതിയിലെയും എറണാകുളം ടൗണ്‍ ഹാളിലെയും പൊതു ദര്‍ശനത്തിനു ശേഷം മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജിനു നല്‍കും. രാവിലെ മൃതദേഹം പൊതു ദര്‍ശനത്തിനുവെച്ച വസതിയിലും പിന്നീട് എറണാകുളം ടൗണ്‍ ഹാളിലുമായി ആയിരക്കണക്കിനു പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനാ യെത്തിയത്.മുഖ്യമന്ത്രി പിണറായി വിജയന്‍ ,മന്ത്രിമാരായ ഇ.പി ജയരാജന്‍,കടകംപള്ളി സുരേന്ദ്രന്‍,എ.സി മൊയ്തീന്‍,സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍,സി.പി.എം നേതാക്കളായ എം.വി ജയരാജന്‍,വൈക്കം വിജയന്‍ അടക്കമുള്ളവര്‍ വസതിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.വസതിയിലെ പൊതു ദര്‍ശനത്തിനു ശേഷം പതിനൊ ന്നോടെയാണ് എറണാകുളം ടൗണ്‍ഹാളിലേക്ക് മൃതദേഹം എത്തിച്ചത്.വിദ്യാര്‍ത്ഥികളടക്കം നിരവധിപേര്‍ ആദരാഞ്ജലി അര്‍പ്പിക്കാനായി ഇവിടെയും എത്തിയിരുന്നു. മരണ ശേഷം  തന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാന്‍ നല്‍കണമെന്ന സൈമണ്‍ ബ്രിട്ടോയുടെ ആഗ്രഹ പ്രകാരം മൃതദേഹം മെഡിക്കല്‍ കോളേജിനു കൈമാറി.ഭാര്യ സീനയോട് അദ്ദേഹം ഈ കാര്യം നേരത്തെ പറഞ്ഞിരുന്നു.മൃതദേഹത്തില്‍ ആരും റീത്ത് സമര്‍പ്പിക്കരുതെന്നും നിര്‍ദേശിച്ചിരുന്നു. ഹൃദയാ ഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം ആറോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബ്രിട്ടോയുടെ അന്ത്യം.ചൊവ്വാഴ്ച രാത്രിയോടെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് തൃശൂരില്‍ നിന്നു മൃതദേഹം കൊച്ചി വടുതലയിലെ വസതിയി ലെത്തിച്ചത്.സി.പി.എം നേതാക്കളും ബന്ധുക്കളുമടക്കം നിരവധി പേര്‍ മൃതദേഹത്തെ അനുഗമിച്ചു.അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നൂറു കണക്കിനാളുകള്‍ വസതിയിലെത്തിയിരുന്നു.ക്യാമ്പസ് അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്ത സാക്ഷിയായിരുന്ന സൈമണ്‍ ബ്രിട്ടോ മൂന്നര പതിറ്റാണ്ടായി വീല്‍ ചെയറിലാണു കഴിഞ്ഞു വന്നിരുന്നത്.യാത്രാ വിവരണ ഗ്രന്ഥം എഴുതി തീര്‍ക്കാന്‍ തൃശൂരി ലെത്തി പി ഡബ്ലു ഡി റസ്റ്റ് ഹൗസില്‍ താമസിച്ചു വരികെയാണ് ഹൃതയാഘാതം സംഭവിച്ചത് 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍