ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തി

പത്തനംതിട്ട:ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തി.ഇന്ന് പുലര്‍ച്ചെ 3.48 ന് കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു, മലപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരാണ് സന്നിധാ നത്തെത്തി ദര്‍ശനം നടത്തിയത്.യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീക
രിച്ചതിനെ തുടര്‍ന്ന് ക്ഷേത്ര നട അടച്ചിട്ട് ശുദ്ധിക്രിയ ചെയ്യാന്‍ തന്ത്രി തീരുമാനിച്ചു.ബിംബ ശുദ്ധി വരുത്തി പരിഹാര ക്രിയകള്‍ നടത്തിയതിനെ തുടര്‍ന്ന് കണ്ഠരര് രാജീവരുടെ നേതൃത്വത്തില്‍ നട വീണ്ടും തുറന്നു.ഇതിനെ തുടര്‍ന്ന് സന്നിധാനത്തേക്ക് വീണ്ടും ഭക്തരെ കയറ്റി വിട്ടു തുടങ്ങി.പ്രസാദശുദ്ധി,പ്രായശ്ചിത്ത ഹോമം,കലശം വിളിച്ചു ചൊല്ലി പ്രായശ്ചിത്തം എന്നിവയ്ക്കു ശേഷമാണ് നട തുറന്നത്.രാവിലെ 10.30 നാണ് നടയടച്ചത്.കുറച്ചു സമയത്തിന് ശേഷം പരിഹാരക്രിയകള്‍ക്കു ശേഷം നട തുറന്നു.ബിന്ദുവും കനകദുര്‍ഗയും തന്നെയാണ് തങ്ങള്‍ ശബരിമല ദര്‍ശനം നട ത്തിയെന്ന് മാധ്യമങ്ങളെ അറിയിച്ചത്.ഇതു സംബന്ധിച്ച വീഡിയോയും പുറത്തു വന്നിരുന്നു.ഇന്നലെ സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ പോലീസിനെ സമീപിച്ചിരുന്നു.പോലീസ് പരിമിതമായ രീതിയില്‍ സംരക്ഷണം നല്‍കിയെന്നാണ് പറയപ്പെടുന്നത്.രാത്രി ഒരുമണിയോടെ പമ്പയില്‍ നിന്നും മല കയറിയ ഇവര്‍ ഇന്നു പുലര്‍ച്ചെ നട തുറന്നയുടന്‍ ദര്‍ശനം നടത്തി.മഫ്തിയില്‍ പോലീസ് ഇവര്‍ക്ക് സംരക്ഷണമൊരുക്കി പിന്‍തുടര്‍ന്നു.ആറുപേരടങ്ങുന്ന സംഘത്തിനൊപ്പം എറണാകുളത്തു നിന്നാണ് യുവതികള്‍ എത്തിയത്.നിലയ്ക്കല്‍ നിന്നും പമ്പ വഴി സന്നിധാനത്തെത്തി.പതിനെട്ടാം പടി ചവിട്ടാതെ വടക്കേ നട വഴി സോപാനത്തെത്തി 3.48 ന് ദര്‍ശനം നടത്തി ഉടന്‍ മടങ്ങി.ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചു.കഴിഞ്ഞ തവണ വന്നപ്പോള്‍ സ്ത്രീകള്‍ക്കു ഒരുപാടു തടസ്സങ്ങളുണ്ടായി.ഇപ്പോഴവര്‍ക്കു തടസ്സങ്ങളൊന്നുമുണ്ടായിട്ടില്ല.അവര്‍ കയറിയെന്നത് വസ്തുതയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഡിസംബര്‍ 24 ന് ബിന്ദുവും കനകദുര്‍ഗയും മലകയറാനെത്തിയിരുന്നു.എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍