തൊണ്ണൂറുകാരനായി ഇന്ദ്രന്‍സ്

കുഞ്ഞബ്ദുള്ള എന്ന തൊണ്ണൂറുകാരനായി ഇന്ദ്രന്‍സ് എത്തുന്നു. മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തിന് വേണ്ടിയാണിത്. ഷാനു സമദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ബാലു വര്‍ഗീസ്, രചന നാരായണന്‍കുട്ടി, ശ്രീജിത്ത് രവി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
അരനൂറ്റാണ്ടിനുശേഷം മുംബൈയില്‍ നിന്ന് നാട്ടിലെത്തുന്ന അബ്ദുള്ള ഒരു പെണ്‍കുട്ടിയെ തേടി നടത്തുന്ന യാത്രയാണ് പ്രമേയം.ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം 18ന് കോഴിക്കോട് ആരംഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍