ചന്തപ്പെണ്ണ് എന്ന വിളി അംഗീകാരമായി കാണുന്നു: റിമ കല്ലിങ്കല്‍

കൊച്ചി: ആളുകള്‍ തങ്ങളെ ചന്തപ്പെണ്ണ് എന്ന് വിളിക്കുന്നത് അംഗീകാരമായി കാണുന്നതായി സിനിമ താരം റിമ കല്ലിങ്കല്‍. ഏറ്റവും നന്നായി ജോലി ചെയ്തവരെയാണ് ആളുകള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നത്. അതിനാല്‍ ചന്തപ്പെണ്ണ് എന്ന വിളി അംഗീകാരമായി എടുക്കുന്നുവെന്നും റിമ പറഞ്ഞു. സൂര്യ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അവര്‍.എല്ലാ വ്യവസായങ്ങള്‍ക്കും ഒരു പ്രാക്റ്റീസ് മാന്വല്‍ ഉണ്ട്. എന്നാല്‍ ഇത്രയും വലിയ സിനിമാ മേഖലയില്‍ അങ്ങനെയൊന്ന് ഇല്ല. അതിനാല്‍ സിനിമ മേഖലയ്ക്ക് നല്ല പ്രാക്റ്റീസിംഗ് മാന്വല്‍ ഉണ്ടാക്കുന്ന തിരക്കിലാണ് ഡബ്ല്യുസിസി. സ്ത്രീപക്ഷ സിനിമകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുകയും ഡബ്ല്യുസിസിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്രമേള സംഘടിപ്പിക്കുകയും ചെയ്യുമെന്ന് റിമ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍