മകരവിളക്ക് കാണാന്‍ ജയം രവി സന്നിധാനത്ത്

ശബരിമല: മകരവിളക്ക് കാണാന്‍ തമിഴ് സിനിമാതാരം ജയം രവി ശബരിമലയിലെത്തി. കടുത്ത അയ്യപ്പ ഭക്തനായ ജയം രവി കഴിഞ്ഞ വര്‍ഷത്തെ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായതിലുള്ള നന്ദി അയ്യപ്പനെ അറിയിക്കാനായാണ് സന്നിധാനത്ത് എത്തിയത്. മൂന്നാം തവണയാണ് രവി മകരവിളക്ക് കാണാന്‍ എത്തുന്നത്. 'സിനിമയിലും ജീവിതത്തിലുമുണ്ടായ വിജയങ്ങള്‍ക്ക് അയ്യപ്പനോട് നന്ദി പറയാനാണ് എത്തിയിരിക്കുന്നത്. മലയാളികള്‍ തന്നോട് കാണിക്കുന്ന സ്‌നേഹത്തിന് നന്ദിയുണ്ട്. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ഉടന്‍ മലയാള സിനിമയുടെ ഭാഗമാവുമെന്നും ജയം രവി വ്യക്തമാക്കി. മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍ ഐ.എ.എസും ജയം രവിയോടൊപ്പമുണ്ട്. ജയം രവിയോടൊപ്പം അദ്ദേഹം പങ്കുവെച്ച സെല്‍ഫി ഇതിനോടകംതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍