വിവാദത്തില്‍പ്പെട്ട് ദീപാ നിശാന്ത്

തൃശൂര്‍: യുവ കവി എസ്.കലേഷിന്റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷം കേരള വര്‍മ്മ കോളജിലെ അധ്യാപികയായ ദീപാ നിശാന്തിനെതിരെ വീണ്ടും കോപ്പിയടി വിവാദം. ഇത്തവണ ഫേസ്ബുക്ക് ബയോ കോപ്പിയടിച്ചെന്നാണ് ആരോപണം. കേരള വര്‍മ്മ കോളജിലെ പൂര്‍വിദ്യാര്‍ത്ഥിയായ സംഗീത സുഷമാ സുബ്രമഹ്ണ്യനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 
കേരള വര്‍മയിലെതന്നെ പൂര്‍വ വിദ്യാര്‍ത്ഥിയായ ശരത് ചന്ദ്രന്റെ കവിതയാണ് ദീപാ നിശാന്ത് ബയോ ആയി നല്‍കിയിരുന്നത്. കടപ്പാട് വയ്ക്കാതെയാണ് ബയോ നല്‍കിയിരുന്നത്. ഇത് വന്‍ വിമര്‍ശനത്തിന് കാരണമായതോടെ ഫേസ്ബുക്കിലെ ബയോ ദീപാ നിശാന്ത് നീക്കി.
നേരത്തെ, കവിതാമോഷണ വിവാദത്തില്‍ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് ദീപ നിശാന്ത് രംഗത്ത് വന്നിരുന്നു. കലേഷിന്റെ കവിത തനിക്ക് നല്‍കിയത് സാമൂഹ്യപ്രവര്‍ത്തകന്‍ എം.ജെ ശ്രീചിത്രനാണെന്നായിരുന്നു ദീപയുടെ അന്നത്തെ വെളിപ്പെടുത്തല്‍. സ്വന്തം വരികളാണെന്ന് പറഞ്ഞാണ് ശ്രീചിത്രന്‍ കവിത തന്നതെന്നും അവര്‍ പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍