സ്റ്റാര്‍ക്കിനെ പുറത്താക്കണം: ജോണ്‍സണ്‍

ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസീസ് ടീമില്‍നിന്ന് ഇടം കൈയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഒഴിവാക്കണമെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍. ഇന്ത്യക്കെതിരായ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് സ്റ്റാര്‍ക്കിനെ ടീമില്‍ നിന്നൊഴിവാക്കണമെന്ന് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടത്. ടീമിലെ മറ്റ് പേസര്‍മാരായ ജോഷ് ഹെയ്‌സല്‍വുഡും പാറ്റ് കമ്മിന്‍സും സ്റ്റാര്‍ക്കിനേക്കാള്‍ നന്നായി പന്തെറിയുന്നുണ്ടെന്നും ജോണ്‍സണ്‍ പറഞ്ഞു. കഴിഞ്ഞ 12 ഇന്നിംഗ്‌സില്‍ ആറ് തവണ ഓസ്‌ട്രേലിയയ്‌ക്കെതിരേ എതിരാളികള്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വിക്കറ്റ് വീഴ്ത്താന്‍ ഓസീസ് പേസര്‍മാര്‍ക്കു സാധിക്കാതെവരുന്നതാണ് ഇതിനു കാരണം. 24 മുതലാണ് ഓസ്‌ട്രേലിയശ്രീലങ്ക ടെസ്റ്റ് പരന്പര ആരംഭിക്കുക. ഇന്ത്യഓസ്‌ട്രേലിയ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കു ശേഷമാണിത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍