സംസ്ഥാനത്തെ വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക ലക്ഷ്യം: മന്ത്രി സി. രവീന്ദ്രനാഥ്

പാലക്കാട്: സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും ഇതിന് ഭാഗമായുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടക്കുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. പട്ടഞ്ചേരി ഗവ. ഹൈസ്‌കൂളിന്റെ ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത അധ്യയന വര്‍ഷാരംഭത്തില്‍ മുമ്പ് പട്ടഞ്ചേരി സ്‌കൂളിലെ എല്‍.പി, യു.പി ഉള്‍പ്പെടെയുള്ള എല്ലാ ക്ലാസ്സുകളും ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു. ഇതിനായി സ്‌കൂള്‍ നവീകരണത്തിന് ഒരു കോടി 35 ലക്ഷം രൂപ് സര്‍ക്കാര്‍ അനുവദിച്ചതായും കൂടുതല്‍ സഹായം ആവശ്യമെങ്കില്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ ആവശ്യത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുമെന്നും പഠനത്തില്‍ മികവ് പുലര്‍ത്തേണ്ടത് വിദ്യാര്‍ഥികളാണെന്നും മന്ത്രി വിദ്യാര്‍ത്ഥികളോടായി പറഞ്ഞു. സ്‌കൂളിലെ പാഠ്യപാഠ്യോതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്തു . ജലവിഭവ വകുപ്പു മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷനായ പരിപാടിയില്‍ പി.കെ ബിജു എം.പി, ജില്ലാ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ശാന്തകുമാരി എന്നിവര്‍ മുഖ്യാതിഥികളായി. പരിപാടിയില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ,് പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.വി.മുരുകദാസ്, അഡ്വ.ശില്‍പ, പട്ടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സജിത, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍