വന്‍കിട ഉപയോക്താക്കള്‍ക്കു വൈദ്യുതി കണക്ഷനു ഗ്രീന്‍ ചാനല്‍ നിലവില്‍വന്നു

തിരുവനന്തപുരം: വ്യവസായ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എച്ച്ടി, ഇഎച്ച്ടി ഉപയോക്താക്കള്‍ക്ക് പുതിയ കണക്ഷന്‍ നല്‍കുന്നതിനായി വൈദ്യുതി ബോര്‍ഡില്‍ ഗ്രീന്‍ ചാനല്‍ സംവിധാനം നിലവില്‍ വന്നു. കെഎസ്ഇബിയുടെ വെബ്‌സൈറ്റിലെ ഗ്രീന്‍ ചാനല്‍ ഫോര്‍ എച്ച്ടി, ഇഎച്ച്ടി കണ്‍സ്യൂമേഴ്‌സ് എന്ന ഏകജാലകം വഴി കണക്ഷനായി അപേക്ഷിക്കാം. ഫീല്‍ഡ് വെരിഫിക്കേഷന്‍, തുടര്‍പ്രവര്‍ത്തനം എന്നിവയുടെ പുരോഗതി അപേക്ഷകന് തല്‍സമയം എസ് എംഎസില്‍ ലഭിക്കും. അപേക്ഷയുടെ പുരോഗതി അപേക്ഷകന് ഓണ്‍ലൈനായി നിരീക്ഷിക്കാനാകും. ഗ്രീന്‍ ചാനല്‍ ഹെല്‍പ്പ് ഡെസ്‌ക് തിരുവനന്തപുരത്തെ വൈദ്യുതി ഭവനില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രലൈസ്ഡ് കോള്‍ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. ഉപഭോക്തൃ സംഘടനകളേയും വന്‍കിട ഉപയോക്താക്കളേയും പങ്കെടുപ്പിച്ച് വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്ത് നടത്തിയ കസ്റ്റമര്‍ കോണ്‍ക്ലേവില്‍ മന്ത്രി എം.എം. മണി പദ്ധതി ഉദ്ഘാടനം ചെയ്തു. മുപ്പതോളം സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. കെഎസ്ഇബി എംഡി എന്‍.എസ്. പിള്ളയും ഉദ്യോഗസ്ഥരും സന്നിഹിതനായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍