വിദ്യാബാലനും അജിത്തും ഒന്നിക്കുന്നു

ബോളിവുഡിലെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് പിങ്ക്. ചിത്രത്തിന്റെ തമിഴ് റീമേക്കിന് കഴിഞ്ഞ 14ന് തുടക്കം കുറിച്ചിരുന്നു. ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രം തമിഴില്‍ അജിത്താണ് അവതരിപ്പിക്കുകയെന്നും തപ്‌സിയുടെ റോളില്‍ നസ്രിയയാകും എത്തുകയെന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്നത് വിദ്യാ ബാലനാണ്. ഇക്കാര്യം ചിത്രത്തിന്റെ നിര്‍മ്മാതാവു കൂടിയായ ബോണി കപൂര്‍ സ്ഥിരീകരിച്ചുവെന്നാണ് ഒരു തമിഴ് ഓണ്‍ലൈന്‍ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തത്. പ്രധാന കഥാപാത്രങ്ങളായ മൂന്നു പെണ്‍കുട്ടികളില്‍ ഒരാളായി നസ്രിയയ്‌ക്കൊപ്പം എത്തുന്നത് കല്യാണി പ്രിയദര്‍ശനാണ്. പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ രംഗരാജ് പാണ്ഡേ പ്രധാന വേഷത്തിലും സംവിധായകന്‍ ആദിക് രവിചന്ദ്രന്‍ വില്ലനായും ചിത്രത്തിലെത്തുന്നുണ്ട്. തമിഴ്‌നാട്ടുകാരിയാണെങ്കിലും വിദ്യയുടെ ആദ്യ തമിഴ് ചിത്രമായിരിക്കും ഇത്. 'തല 59' എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍