പോസ്റ്റ് ഓഫീസുകള്‍ വഴി എല്‍ഇഡി ബള്‍ബുകളും ട്യൂബ് ലൈറ്റുകളും

തിരുവനന്തപുരം: ഉജാല പദ്ധതിക്കു കീഴില്‍ എല്‍ ഇ ഡി ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍, ഊര്‍ജ ക്ഷമതാ ഫാനുകള്‍ എന്നിവയുടെ വില്‍പ്പനയ്ക്കും, കേടായ ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍, ഫാനുകള്‍ എന്നിവ മാറ്റിയെടുക്കുന്നതിനും വേണ്ടി തപാല്‍ വകുപ്പ് എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഇതനുസരിച്ച് 70 രൂപ വീതം വിലയുള്ള ഒമ്പതു വാട്ടിന്റെ എല്‍ ഇ ഡി ബള്‍ബുകള്‍, 220 രൂപ വീതം വിലയുള്ള 20 വാട്ടിന്റെ ട്യൂബ് ലൈറ്റുകള്‍, 1110 രൂപ വിലയുള്ള 50 വാട്ടിന്റെ സിഎഫ്എല്‍ ബള്‍ബുകള്‍ എന്നിവയാണ് പോസ്റ്റ് ഓഫീസുകള്‍ വഴി വിതരണം ചെയ്യുക. ആദ്യഘട്ടത്തില്‍ ഇന്ന് തിരുവനന്തപുരം ജനറല്‍ പോസ്റ്റ് ഓഫീസ്, എറണാകുളം, കോഴിക്കോട് കണ്ണൂര്‍, തൊടുപുഴ ഹെഡ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യും. ഐ ഡി കാര്‍ഡ് (ആധാര്‍, തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് മുതലായവ) പോസ്റ്റ് ഓഫീസ് കൗണ്ട റുകളില്‍ നല്‍കി പൊതുജനങ്ങള്‍ക്ക് ബള്‍ബുകള്‍ വാങ്ങാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍