ഇന്ധന വില വീണ്ടും കുറഞ്ഞു

കൊച്ചി: രണ്ട് ദിവസത്തിനുശേഷം ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 20 പൈസയും, ഡീസല്‍ ലിറ്ററിന് 22 പൈസയുമാണ് ഇന്ന് കുറഞ്ഞത്.കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 70 രൂപ 37 പൈസയാണ്. ഡിസല്‍ വില 65 രൂപ 92 പൈസയും. തിരുവനന്തപുരത്ത് പെട്രോളിന് 71.62 രൂപയും ഡീസലിന് 67.19 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 70രൂപ 68 പൈസ, 66 രൂപ 22 പൈസ എന്നിങ്ങനെയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍