സത്യപ്രതിജ്ഞ ചെയ്തു രണ്ടു മണിക്കൂറിനകം മേയര്‍ വെടിയേറ്റു മരിച്ചു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ സംസ്ഥാനമായ ഒവാസാക്കയില്‍ മേയര്‍ വെടിയേറ്റു മരിച്ചു. ത്‌ലാക്‌സിയാക്കോ നഗരത്തിലെ മേയര്‍ അലഹാന്ദ്രോ അപാരിച്ചിയോയാണ് കൊല്ലപ്പെട്ടത്. സത്യപ്രതിജ്ഞ ചെയ്ത് രണ്ടു മണിക്കൂറിനകം തെരുവില്‍ വെടിയേറ്റു മരിക്കുകയായിരുന്നു. ചൊവ്വാഴ്ച അധികാരമേറ്റെടുത്തശേഷം അനുയായികള്‍ക്കൊപ്പം സിറ്റി ഹാളിലേക്കു പോകവേയാണ് ആക്രമിക്കപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന പോലീസുകാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കും വെടിയേറ്റു. ഇതിലൊരാളും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുപ്പത്തിനാലുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ നോര്‍ത്തേണ്‍ മെക്‌സിക്കോയിലെ മുന്‍ പോലീസ് ഉദ്യോഗസ്ഥനാണെന്ന് മെക്‌സിക്കന്‍ അധികൃതര്‍ അറിയിച്ചു. 2006 മുതല്‍ 72 മേയര്‍മാര്‍ മെക്‌സിക്കോയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍