ദന്തഗോപുരവാസിയാകാന്‍ കലാകാരന് കഴിയില്ല: ആലങ്കോട് ലീലാകൃഷ്ണന്‍

തൃക്കരിപ്പൂര്‍: നാട് സംഘര്‍ഷഭരിതമാകുമ്പോള്‍ ഒരു കലാകാരനും ദന്തഗോപുരവാസിയായി ഇരിക്കാന്‍ കഴിയില്ലെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍. യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി നടത്തുന്ന സാംസ്‌കാരിക യാത്രക്ക് തൃക്കരിപ്പൂരില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍തന്നെ മനുഷ്യനെ കൊല്ലുമ്പോഴും തെരുവില്‍ രക്തം ചിന്തുമ്പോഴും കലാകാരനും സാഹിത്യകാരനും പ്രതികരിക്കുമെന്നതാണ് ചരിത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘാടക സമിതി ചെയര്‍മാന്‍ എം. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. വൈസ് ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറിയുമായ ഇ.എം.സതീശന്‍, ഡയറക്ടര്‍ ടി.യു. ജോണ്‍സണ്‍, കോഓര്‍ഡിനേറ്റര്‍ ഗീതാ നസീര്‍, എം.എം. സചീന്ദ്രന്‍, കെ. ബിനു, ശാരദ മോഹന്‍, ഷീല രാഹുല്‍, അഷ്‌റഫ് കുറുവട്ടൂര്‍, ഉദിനൂര്‍ ബാലഗോപാലന്‍, ജയന്‍ നീലേശ്വരം, ഉദിനൂര്‍ സുകുമാരന്‍, കെ. മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍