ക്രൈംബ്രാഞ്ചില്‍ കേസന്വേഷിക്കാന്‍ വനിതകളും

കോഴിക്കോട് : സംസ്ഥാനപോലീസിന്റെ ചരിത്രത്തിലാദ്യമായി ക്രൈംബ്രാഞ്ച് യൂണിറ്റുകളില്‍ കേസന്വേഷിക്കാന്‍ വനിതകളെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങി.ക്രൈം ബ്രാഞ്ച് ഹെഡ് കോട്ടേഴ്‌സിലുംജില്ല തോറുമുള്ള ക്രൈംബ്രാഞ്ചിന്റെ വിവിധ യൂണിറ്റുകളിലേക്കുമാണ് 51 വനിതാ പോലീസുദ്യോഗസ്ഥരെ നിയമിച്ചത്. ഇതുവരെയും ക്രൈം ബ്രാഞ്ചില്‍ വനിതകളെ നിയമിച്ചിരുന്നില്ല.ഇത് കേസന്വേഷണത്തെ ബാധിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ഡി ജിപി ലോക്‌നാഥ് ബെഹ്‌റ വനിതാ സേനാംഗങ്ങളെ നിയമിച്ച് ഉത്തരവിറക്കിയത്. ഒഴിവുകള്‍ക്കുതുല്യതമായാണ് ഇവരെ നിയമിക്കുന്നത്.വനിതാ നിയമനം സംബന്ധിച്ച് ആഭ്യന്തര വകുപ്പ് നേ രത്തെ തന്നെ അനുമതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് വനിതകളെ നിയമിക്കുന്നത്. തിരുവനന്തപുരം,എറണാകുളം,കോഴിക്കോട് ക്രൈം ബ്രാഞ്ച് ,ഐജി ഓഫീസുകളില്‍ ഓരോ വനിതാ പോലീസ് #ുദ്യോഗസ്ഥരെയാണ് നിയമിക്കുന്നത്.ഇതിനു പുറമേ നാലുപേരെ ക്രൈം ബ്രാഞ്ച് ഹെഡ് കോട്ടേഴ്‌സിലും നിയമിക്കും .തിരുവനന്തപുരത്തെ മറ്റ് യൂണിറ്റുകളിലായി ഏഴു പേരെയും കൊല്ലം,പത്ത നംത്തിട്ട,ആലപ്പുഴ,കോട്ടയം എന്നീ ജില്ലകളില്‍ രണ്ടു പേരെയുമാണ് നിയമിച്ചിട്ടുള്ളത്.എറണാകുളം ജില്ലയിലും മറ്റ് വിവിധ യൂണിറ്റുകളിലായി ഏഴു പേരെയാണ് ചുമതലപ്പെടുത്തിയത്.തൃശൂരില്‍ മൂന്നു പേരെയും പാലക്കാടും മലപ്പുറത്തും രണ്ടു പേരെയും നിയമിച്ചു.കോഴിക്കോട് ജില്ലയില്‍ അഞ്ചു പേരെയും വയനാട് കണ്ണൂര്‍ ,കാസര്‍ഗോഡ് ജില്ലകളിലായി രണ്ടു പേരെയും നിയമിച്ചിട്ടുണ്ട്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍