പ്രാര്‍ത്ഥനാലയം പ്രതിഷ്ഠാ വാര്‍ഷിക സമ്മേളനം നടത്തി


കോഴിക്കോട് : ശാന്തിഗിരി പ്രാര്‍ത്ഥനാലയത്തിന്റെ പ്രതിഷ്ഠാ വാര്‍ഷികസമ്മേളനവും പൂജിതപീഠം സമര്‍പ്പണത്തോടനുബന്ധിച്ചുള്ള ഏരിയ സമ്മേളനവും ഡോ. എ വി പ്രകാശ് (ഡയറക്ടര്‍, കേരള ടൂറിസം ഡെവലപ്‌മെന്റ് കോഓപ്പറേഷന്‍) ഉദ്ഘാടനം ചെയ്തു. 
ശോഭന ഓ പി(പ്രസിഡണ്ട്, ചേളന്നൂര്‍ ബ്ലോക്ക്പഞ്ചായത്ത്) അദ്ധ്യക്ഷത വഹിച്ചു. വേണുഗോപാല്‍ എന്‍ പി (ജനറല്‍ മാനേജര്‍ അഡ്മിനിസ്‌ട്രേഷന്‍ ശാന്തിഗിരി ആശ്രമം, കോഴിക്കോട് ഏരിയ ഓഫീസ്) സ്വാഗതം പറഞ്ഞു.
സ്വാമി മനുചിത്ത് ജ്ഞാന തപസ്വി മുഖ്യ പ്രഭാഷണം നടത്തി. ജനനി ദിവ്യ ജ്ഞാന തപസ്വിനി, സര്‍വ്വാദരണീയ ജനനി പൂജാ ജ്ഞാന തപസ്വിനി, സ്വാമി മധുരനാദന്‍ ജ്ഞാനതപസ്വി, എന്നിവര്‍ മഹനീയ സാന്നിധ്യം വഹിച്ചു. 'ഉമ്മിണിത്തങ്കം' പത്ര പ്രകാശനം കെ കെ ചോയിക്കുട്ടി(പ്രസിഡണ്ട്, കക്കോടി ഗ്രാമ പഞ്ചായത്ത്) നിര്‍വ്വഹിച്ചു.
പ്രളയ ദുരിത സമയത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച എന്‍ പി രാധാകൃഷ്ണനെ (സംസ്ഥാന വൈസ് പ്രസിഡണ്ട്, ഭാരതീയ മല്‍സ്യ പ്രവര്‍ത്തക സംഘം) ആദരിച്ചു. ഗിരീഷ് ഈ എം (മെമ്പര്‍ പന്ത്രണ്ടാം വാര്‍ഡ് കക്കോടി ഗ്രാമ പഞ്ചായത്ത്), ഹരികൃഷ്ണന്‍.ജി, മുരളിചന്ദ്രന്‍.സി.ബി, ജിഷ ജനാര്‍ദ്ധനന്‍, വിഷ്ണു.സി.രാജന്‍, കുമാരി മംഗളം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചന്ദ്രന്‍.എം നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍