പേട്ടയെ തകര്‍ക്കരുത്, അപേക്ഷയുമായി സംവിധായകന്‍

ചെന്നൈ: രജനികാന്ത് നായകനായെത്തുന്ന പേട്ടക്ക് മികച്ച പ്രതിരകരണമാണ് ലഭിക്കുന്നത്. ചിത്രം കാണാനെത്തുന്ന പ്രേക്ഷകരോട് അപേക്ഷയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. ചിത്രത്തിന്റെ കഥയും സസ്‌പെന്‍സും വെളിപ്പെടുത്തുന്ന വീഡിയോയും ചിത്രങ്ങളും പുറത്തു വിടരുതെന്നാണ് സംവിധായന്റെ അപേക്ഷ. ട്വിറ്ററിലൂടെയാണ് സംവിധായകന്‍ ഇക്കാര്യം പ്രേക്ഷകരോട് ആവശ്യപ്പെട്ടത്. ഒപ്പം ഇന്ന് പുറത്തിങ്ങുന്ന തല അജിത്തിന്റെ വിശ്വാസത്തിനും ആസംസകള്‍ അറിയിച്ചു കൊണ്ടായിരുന്നു സംവിധായകന്റെ ട്വീറ്റ്. സിനിമകള്‍ റിലീസ് ദിനത്തില്‍ കാണുന്നവരില്‍ പലരും ഇപ്പോള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുന്ന ഒരു പ്രവണത ഉയര്‍ന്നു വരുന്നുണ്ട്. ചിലര്‍ പല സിനിമകളിലെയും പ്രധാനപ്പെട്ട രംഗങ്ങളും ഇത്തരത്തില്‍ പകര്‍ത്തി പുറത്തെത്തിക്കുന്നത് പല സിനിമകളെയും കാര്യമായി ബാധിക്കുന്ന സാഹചര്യത്തിലാണ് സംവിധായകന്‍ ഇത്തരത്തിലൊരു അപേക്ഷയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍