ഏകദിനങ്ങളില്‍ നിന്നും ബുംറയെ ഒഴിവാക്കി

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കും ന്യൂസിലന്‍ഡ് പരമ്പരയ്ക്കുമുള്ള ടീമില്‍ നിന്നും പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ സെലക്ഷന്‍ കമ്മിറ്റി ഒഴിവാക്കി. വിശ്രമം ലഭിക്കുന്നതിന് വേണ്ടിയാണ് ബുംറയെ ഒഴിവാക്കിയത്.ഹൈദരാബാദിന്റെ മുഹമ്മദ് സിറാജിനെ ബുംറയ്ക്ക് പകരക്കാരനായി നിയോഗിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡ് പര്യടനത്തിലെ ട്വന്റി20 മത്സരങ്ങള്‍ക്ക് ഡല്‍ഹി പേസര്‍ സിദ്ധാര്‍ഥ് കൗളിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഓസീസിനെതിരായ നാല് ടെസ്റ്റുകളിലായി 157.1 ഓവറാണ് ബുംറ എറിഞ്ഞത്. പരമ്പരയില്‍ 21 വിക്കറ്റുകള്‍ നേടിയ ബുംറയുടെ പ്രകടനം ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ നിര്‍ണായകമായിരുന്നു.ജനുവരി 12നാണ് ഓസീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര തുടങ്ങുന്നത്. പിന്നാലെ അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി20യും കളിക്കാന്‍ ഇന്ത്യ ന്യൂസിലന്‍ഡിലേക്ക് പറക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍